മാസപ്പടിക്കേസ്: ടി.വീണയ്ക്ക് വീണ്ടും ഇ.ഡി. സമൻസ്, 29ന് ഹാജരാകണം

Spread the love

തിരുവനന്തപുരം∙ സിഎംആർഎൽ–എക്സാോജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. 17ന് വീണയെ 9 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

 

2 കമ്പനികളുമായി 2017–21 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി ബിസിനസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെ പലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു. എന്നാൽ വീണയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം വീണയുടെ അക്കൗണ്ടുള്ള തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

 

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽനിന്നു 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ’ത്തിന്റെ പരിധിയിൽ‍ വരുമെന്നാണ് ഇ.ഡിയുടെ വാദം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) ഇതുവരെ സമാഹരിച്ച തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യംചെയ്യൽ നടപടിയിലേക്കു കടക്കുന്നത്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *