പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ

Spread the love

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. കമ്പളക്കാട്, പറളിക്കുന്ന് അമ്പലത്ത് വീട്ടിൽ, എ. മുഹമ്മദ് അലി(20)യെയാണ് ശനിയാഴ്ച മഞ്ചേരിയിൽ നിന്ന് വയനാട് സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് മാസം മുതൽ ഇൻസ്റ്റാഗ്രാമിൽ കുട്ടിയെ പിന്തുടരുന്ന പ്രതി നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. അത് നൽകാത്തതിലുള്ള വിരോധം മൂലം കുട്ടി സ്റ്റോറി ഇട്ട ഫോട്ടോ സ്ക്രീന്ഷോട് എടുത്ത് എ.ഐ ടൂൾ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ 11 ഓളം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്ത് പലരുമായി ചാറ്റുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, എ.എസ്.ഐ റസാക്ക്, സി.പി.ഒമാരായ അനീസ്, ഷൈജൽ, സുധീഷ്, പ്രവീൺ തുടങ്ങിയവരുണ്ടായിരുന്നു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *