മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് പരുക്ക്

Spread the love

ചെറുപുഴ (കണ്ണൂർ) ∙ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ മിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30) ആണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണു അപകടം. സംഭവസമയത്തു അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. സോനു സെബാസ്റ്റ്യനു പുറമെ ഫോറസ്റ്റ് വാച്ചർ സനീഷിനും മിന്നലേറ്റു. ഇരുവർക്കും പരുക്കുണ്ട്.

 

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഞ്‌ജുവിനെയും ഭർത്താവ് സോനുവിനേയും കരുവൻചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *