ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

Spread the love

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി. നിയന്ത്രണം വിട്ട് മറിഞ്ഞു. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ പുറത്തേക്കാണ് മരിച്ചത്. മൂന്നു പേർ അപകടത്തിൽ മരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഒരു വിദ്യാർത്ഥിയും രണ്ട് മുതിർന്നവരുമാണ് മരിച്ചതെന്നാണ് വിവരമെന്ന് എസ്പി അറിയിച്ചു.

 

അപകടത്തിൽ പരിക്കേറ്റ നാലു പേർ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കോളി മുക്കിൽ രാവിലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ അടക്കം 12 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

 

പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റെ അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു. മരിച്ച ഒരാൽ നീലേശ്വരം സ്വദേശി ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മണ്ണ് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. കെഎസ്ഇബി അധികൃതരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

  • Related Posts

    ‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പൊലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹോട്ടലുകള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം…

    പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveതിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. നവംബർ 1 ഞായർ ഉച്ചയ്ക്ക് 3.53നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപത്തുള്ള വീടിനു…

    Leave a Reply

    Your email address will not be published. Required fields are marked *