പടയപ്പക്ക് എന്ത് ഷൂട്ടിങ്! തെലുങ്കു സിനിമയുടെ ലൊക്കേഷനിലേക്ക് ‘മാസ്സ് എൻട്രി’

Spread the love

മൂന്നാർ: മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിൽ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ‘പടയപ്പ’ എന്ന പ്രശസ്ത കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം ഷൂട്ടിംഗ് പൂർണ്ണമായി നിർത്തിവെക്കാൻ കാരണമായി. വിഖ്യാത തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ‘ശ്രീനിവാസ മാങ്കപുരം’ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിലേക്കാണ് കൺകണ്ട സിനിമാ സ്റ്റൈലിൽ പടയപ്പയുടെ മാസ്സ് എൻട്രി ഉണ്ടായത്. പ്രധാന താരങ്ങളായ ഘട്ടമനേനി ജയകൃഷ്ണ, റാഷ തദാനി എന്നിവരടക്കമുള്ള വലിയൊരു സംഘം ലൊക്കേഷനിൽ ചിത്രീകരണത്തിൽ ഏർപ്പെട്ടിരിക്കെയാണ് കാട്ടാനയുടെ വരവ്.

 

സെറ്റിലേക്ക് ആന വരുന്നത് കണ്ട് ആശങ്കയിലായ താരങ്ങളും അണിയറപ്രവർത്തകരും വിലകൂടിയ കാമറകളും ഷൂട്ടിംഗ് ഉപകരണങ്ങളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ കാട്ടാന കയറിയ വിവരമറിഞ്ഞ് വനം വകുപ്പിന്റെ ദ്രുതകർമ്മ സേന സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വനപാലകർ പടയപ്പയെ ലൊക്കേഷനിൽ നിന്നും സുരക്ഷിതമായി കാട്ടിലേക്ക് തുരത്തിയ ശേഷമാണ് അണിയറപ്രവർത്തകർക്കും നാട്ടുകാർക്കും ശ്വാസം നേരെ വീണത്. ഒരാഴ്ചയായി കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് പടയപ്പയുടെ സാന്നിധ്യമുള്ളത്.

 

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *