വിവാഹത്തലേന്ന് വരന്റെ വീട്ടുകാർക്ക് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് യുവാവ്; പ്രതിശ്രുത വധുവും കുടുംബവും ജീവനൊടുക്കി

Spread the love

ബെംഗളൂരു ∙ കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ് അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി. ടി. നരസിപുര താലൂക്കിലെ ഹാലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകൾ രക്ഷിത (21) എന്നിവരാണ് വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

രക്ഷിതയുടെ വിവാഹം തൊട്ടടുത്ത ദിവസം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. ഇതേ ഗ്രാമത്തിലെ താമസക്കാരനായ ഉല്ലാസ് ഗൗഡ എന്ന യുവാവ് രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രക്ഷിതയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതോടെ, പ്രതി യുവതിയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്താൻ തുടങ്ങി. വിവാഹം മുടക്കുകയെന്ന ലക്ഷ്യത്തോടെ പെൺകുട്ടിയുടെ പ്രതിശ്രുത വരന് ഇയാൾ മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. ഇതേത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന കുടുംബം ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

സംഭവസ്ഥലത്തുനിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ മരണത്തിന് കാരണം ഉല്ലാസ് ഗൗഡയാണെന്ന് കത്തിൽ വ്യക്തമാക്കിയതായാണ് വിവരം. കത്തിന്റെ പൂർണമായ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു. ആത്മഹത്യാക്കുറിപ്പും മറ്റ് ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *