ഒരു ചായ കുടിച്ചാലോ! കേരളത്തില്‍ ചായ പ്രേമികള്‍ കൂടുന്നു; ഇന്ത്യയില്‍ മുന്നില്‍ ബംഗളൂരു

Spread the love

ഇന്ത്യയില്‍ ഏറ്റവുമധികം ചായ കുടിക്കാരുള്ള നഗരം ബെംഗളൂരു ആണെന്ന് ഇന്‍സ്റ്റാമാര്‍ട്ട്. രണ്ടാംസ്ഥാനത്ത് മുംബൈ, തൊട്ടടുത്ത് ഹൈദരാബാദും. എന്നാല്‍ ചായ കുടിക്കാരുടെ എണ്ണം ഏറ്റവുമധികം വളരുന്നത് കേരളത്തിലാണ്.

 

കൊച്ചിയിലും തിരുവനന്തപുരത്തും ചായ കുടിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ്. ഇന്‍സ്റ്റാമാര്‍ട്ട്പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളര്‍ച്ചനിരക്കില്‍ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. ഭുവനേശ്വര്‍ തൊട്ടടുത്തുണ്ട്.

 

ഇന്ത്യയുടെ അതിവേഗം വളരുന്ന ‘തേയില നഗരം’ ഭുവനേശ്വറാണ്. ഏറ്റവും വേഗം വളരുന്ന വിപണികള്‍ കൊച്ചിയും തിരുവനന്തപുരവും. ജിഞ്ചര്‍ ടീ, കട്ടന്‍ ചായ, ഏലയ്ക്കാ ചായ, ഗ്രീന്‍ ടീ, മസാല ചായ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രിയമേറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *