പണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു, വളർന്നപ്പോൾ അളവ് കുറച്ചു; വിശപ്പ് കൂടിയാൽ നട്സും സൂപ്പും

Spread the love

ബിഗ് സ്ക്രീനിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്തെങ്കിലും മധുബാല എന്നും ആരാധകരുടെ പ്രിയപ്പെട്ട നായികയാണ്. യോദ്ധ, റോജ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മധുബാല മലയാളികളുടെയും മനം കവർന്നു. ‘ചിന്ന ചിന്ന ആശൈ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് മധുബാല.

 

സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ‘ഇത് ആ പഴയ റോജ ഗേൾ തന്നെ’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം. 57-ാം വയസ്സിലും അതേ ഊർജ്ജവും അഴകും പ്രസരിപ്പും മധുബാലയിൽ കാണാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആക്ടീവായിരിക്കുന്നതുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്.

 

‘ചെറുപ്പത്തിൽ ഞാൻ നല്ല ഭക്ഷണ പ്രിയയായിരുന്നു. നന്നായി ഭക്ഷണം കഴിക്കും. അതിനൊപ്പം വ്യായാമം ചെയ്യും, നൃത്തം ചെയ്യും. എന്റെ അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. അടുപ്പിൽ നേരെ ചൂടോടെ ചപ്പാത്തിയും ആലു ബാജിയും കഴിച്ചാണ് ഞാൻ വളർന്നത്. ഞാൻ ഒരിക്കലും കലോറി കണക്കാക്കിയിട്ടല്ല കഴിച്ചിരുന്നില്ല’, മധുബാല പറഞ്ഞു.

 

എന്നാൽ വളർന്നപ്പോൾ ഭക്ഷണത്തിൻ്റെ അളവ് കുറച്ചു. ഇപ്പോൾ ലഘുവായി ഭക്ഷണം കഴിക്കാനാണ് താത്പര്യം. അവക്കാഡോ ടോസ്റ്റ് പോലുള്ള ലളിതമായ ഭക്ഷണരീതിയാണിപ്പോൾ. എന്നാൽ ചപ്പാത്തിയും സബ്ജിയുമാണ് പ്രിയപ്പെട്ട ഭക്ഷണം. വിശപ്പ് കൂടുതലാണെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി നട്‌സ്, പഴങ്ങൾ അല്ലെങ്കിൽ സൂപ്പ് എന്നിവകൊണ്ട് വിശപ്പടക്കും.

 

അതിനൊപ്പം ചില ‘ഫിറ്റ്‌നെസ് സീക്രട്ടുകൾ’ താൻ പാലിക്കാറുണ്ടെന്ന് മധുബാല പറയുന്നു. യഥാർത്ഥ ഫിറ്റ്‌നസ് ഉണ്ടാകുന്നത് എന്ത് കഴിക്കുന്നതിനേക്കാൾ എത്രത്തോളം കഴിക്കുന്നുവെന്നതിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് താരം പറയുന്നു. ഭക്ഷണം കഴിക്കുന്നതിഷ മിതത്വം പാലിക്കുകയാണ് പ്രധാനം. സങ്കീർണമായ ഭക്ഷണക്രമങ്ങളെക്കാളും ഡയറ്റിനെക്കാളും പ്രധാനം ഭക്ഷണനിയന്ത്രണമാണെന്നും അവർ പറയുന്നു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *