വാഹനം പിടിച്ചെടുത്തു; സ്റ്റേഷൻ ആക്രമിച്ച് സൈന്യം, കേണൽ അടക്കമുള്ളവർക്കെതിരെ കേസ്

Spread the love

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഒരു കമാൻഡിങ് ഓഫിസറും മേജറും ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

 

കിഷ്ത്വാറിലെ അഥോലി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സ്റ്റേഷനകത്തുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും മർദിച്ചതിന് 17 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 40 സൈനികർക്കുമെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഇക്കാര്യം പരിശോധിച്ചുവരികയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ വക്താവ് എൻഡിടിവിയോട് പറഞ്ഞു.

 

ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ ഭഗത്, അഥോലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃത് കടോച്ച് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് സൈനികരുടെ മർദനമേറ്റത്. പൊലീസ് സ്റ്റേഷന്റെ പ്രധാന കവാടവും മതിലുകളും ചാടിക്കടന്ന് അകത്തുകയറിയ സൈനികരുടെ കൈകളിൽ ലാത്തികളും ഇരുമ്പ് വടികളും സർവീസ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

 

അസിസ്റ്റന്റ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ സൈന്യത്തിന്റെ ഒരു വാഹനം പിടിച്ചെടുത്തതിനെത്തുടർന്നാണ് സൈനികർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയത്. സ്റ്റേഷൻ ആക്രമിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന എആർടിഒയെയും അദ്ദേഹത്തിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരെയും സൈന്യം മർദിച്ചതായും വാഹനങ്ങൾ തകർത്തതായും എഫ്ഐആറിൽ പറയുന്നു.

  • Related Posts

    4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്നും അതിഥികൾ

    Spread the love

    Spread the loveപട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ്…

    ‘പണി’ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

    Spread the love

    Spread the loveശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *