തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരപരിക്ക്; സംഭവം ഡൽഹിയിൽ

Spread the love

ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാനേതാവിന് ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിൽനിന്നുള്ള ബിജെപി കൗൺസിലർ കൂടിയായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ജൂൺ 24-ാം തീയതി രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. നിലവിൽ കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ശശി ചന്ദന.

 

ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ മന്ദാവാലി വാർഡിനെയാണ് ശശി ചന്ദന പ്രതിനിധീകരിക്കുന്നത്. കന്നുകാലി തന്നെ മുന്നിൽനിന്ന് ആക്രമിക്കുയായിരുന്നെന്ന് ശശി ചന്ദന പറഞ്ഞു. ‘വായുവിൽ ഉയർന്നുപൊങ്ങി നിലത്തുവീണു. തല നിലത്തിടിക്കുകയും മറ്റ് കുറച്ച് പരിക്കുകൾ ഏൽക്കുകയും ചെയ്തു, അവർ വാർത്താ ഏജൻസിയായ പിടിഐയോട് ഫോണിൽ പ്രതികരിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *