കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Spread the love

കോഴിക്കോട് ∙ മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെ കാറും രണ്ടു ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

 

തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മറ്റു മൂന്നുപേർ ചികിത്സയിലാണ്. സാബിത്ത് സഞ്ചരിച്ച ബൈക്ക് ഓടിച്ച കൊണ്ടോട്ടി ഒഴവൂർ സ്വദേശി റബീൽ (20), മറ്റൊരു ബൈക്കിൽ സഞ്ചരിച്ച കരിപ്പൂർ ചുള്ളിയാംപുറം ജിതിൻ (24), കാർ ഓടിച്ച കോഴിക്കോട് കൊമ്മേരി ഇറത്തോട് പറമ്പിൽ കൈലാസം വീട്ടിൽ ജിനു(34) എന്നിവർക്കാണ് പരുക്കേറ്റത്.

 

സുഹൃത്തുക്കളായ സാബിത്തും റബീലും സഞ്ചരിച്ച ബൈക്ക് അരയിടത്തുപാലത്തിൽ വച്ചാണ് അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്ന് വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന സാബിത്ത് ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു.

 

സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരിച്ചു. കോഴിക്കോട് പാലാഴിയിലെ ഹിദായ ദർസിലെ വിദ്യാർഥിയായിരുന്നു. അപകടത്തെത്തുടർന്ന് സാബിത്ത് പാലത്തിൽ നിന്ന് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *