താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Spread the love

 

 

താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർഥിനിയെയും (15) പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും (17) ഇയാളുടെ സുഹൃത്തും പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥിയെയുമാണ് (15) വ്യാഴാഴ്ച മുതൽ കാണാതായത്. വിദ്യാർഥികൾ വടുവഞ്ചാലിലെ ചിത്രഗിരിയിൽ എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

 

ഇവരില്‍ ഒരാളെ നാട്ടുകാര്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് മറ്റുള്ളവരേയും കണ്ടെത്തിയത്. പോലീസിനെ കണ്ട ഉടനെ രണ്ട് കുട്ടികള്‍ എസ്റ്റേറ്റിനുള്ളിലേക്ക് ഓടിക്കയറിയിരുന്നു. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെയും, പെൺസുഹൃത്തായ പതിനഞ്ചുകാരിയെയും നാലര മണിക്കൂർ നീണ്ട ശ്രമകരമായ തിരച്ചിലിനൊടുവിൽ വനമേഖലയോട് ചേർന്ന കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വെച്ച് കണ്ടെത്തി. രാത്രി 11 മണിയ്‌ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *