AI ഉപയോഗത്തെക്കുറിച്ച് ഓട്ടോഡ്രൈവർ, വൈറലായി വിഡിയോ; പ്രതികരിച്ച് ChatGPT

Spread the love

ദൈനംദിന ജീവിത്തിൽ നിർമിതബുദ്ധി (എഐ) എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ വീഡിയോ വൈറൽ. പഠനത്തിനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും കന്നഡയിൽ കര്യങ്ങൾ മനസിലാക്കുന്നതിനും ചാറ്റ്ജിപിടി എങ്ങനെയെല്ലാം തന്നെ സഹായിക്കുന്നു എന്ന് വിശദീകരിക്കുന്നതാണ് വീഡിയോ.

 

ചാറ്റ്ജിപിടി തന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് ഓട്ടോ ഡ്രൈവർ വീഡിയോയിൽ പറയുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഒരു പുതിയ വിഷയം മനസിലാക്കണമെങ്കിൽ, എന്തെങ്കിലും കാര്യത്തിൽ കന്നഡയിൽ ഒരു വിശദീകരണം ആവശ്യമുണ്ടെങ്കിൽ ചാറ്റ്ജിപിടി ആശ്രയിക്കാറുണ്ട്. തന്റെ ചോദ്യങ്ങൾ സാധാരണയായി ഇംഗ്ലീഷിലാണ് ടൈപ്പ് ചെയ്യാറുള്ളത്. എന്നാൽ ചാറ്റ്‌ബോട്ടിനോട് കന്നഡയിൽ പ്രതികരിക്കാൻ ആവശ്യപ്പെടാറുണ്ട്. സങ്കീർണ്ണമായ വിഷയങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ അത് തന്നെ സഹായിക്കുന്നു. മുമ്പത്തെ സംഭാഷണങ്ങൾ ഓർമ്മിക്കാനുള്ള ചാറ്റ്ജിപിടിയുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നു. മാസങ്ങൾക്ക് മുമ്പ് ചോദിച്ച എന്തെങ്കിലും കാര്യങ്ങളുമായി ഇപ്പോഴത്തെ ചോദ്യത്തെ ബന്ധിപ്പിക്കാൻ അതിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഒരേയൊരു കാര്യത്തിൽ മാത്രമാണ് ഓട്ടോഡ്രൈവർക്ക് ചാറ്റ്ജിപിടിയോട് വിയോജിപ്പുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാറ്റ്ജിപിടിയോട് നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഉത്തരങ്ങൾ അപൂർണമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ മേഖലയിൽ ചാറ്റ്‌ബോട്ടിന് കാര്യമായ അറിവുണ്ടാകില്ല എന്നതായിരിക്കാം പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു.

 

അദ്ദേഹത്തിന്റെ സത്യസന്ധമായ വിലയിരുത്തൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ആകർഷിച്ചു. പലരും അദ്ദേഹത്തിന്റെ ജിജ്ഞാസയെയും പുതിയ സാങ്കേതികവിദ്യയെ സ്വീകരിക്കാനുള്ള സന്നദ്ധതയെയും പ്രശംസിച്ചു. എഐ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള മുൻധാരണകൾ ഈ വീഡിയോ തിരുത്തിക്കുറിച്ചെന്നും എഐ സാങ്കേതികവിദ്യ എത്രത്തോളം വ്യാപകമായിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഒടുവിൽ ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽനിന്നും പ്രതികരണം എത്തി. അനുഭവം പങ്കുവെച്ചതിന് സാം ഓൾട്ട്മാന്റെ കമ്പനി ഡ്രൈവർക്ക്‌ നന്ദി അറിയിച്ചു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *