ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു

Spread the love

 

 

ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന്‍ (75) ആണ് മരിച്ചത്.

 

വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. 20 മിനിറ്റോളമാണ് രോഗിയുമായി വന്ന വാഹനം പാലത്തില്‍ കുടുങ്ങിയത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് രോഗി മരിച്ചതായാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനകളാണ് വില്ലനായതെന്നും ഹോണ്‍ മുഴക്കിയിട്ടും വാഹനത്തിന് കടന്നുപോകാന്‍ കഴിഞ്ഞില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വാഹനപരിശോധനയുടെ പേരിലുണ്ടായ അനാവശ്യ കുരുക്കാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാരും ആരോപിക്കുന്നത്.

  • Related Posts

    എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ

    Spread the love

    Spread the loveവെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കില്‍ നന്ദു (27), പന്തിപൊയില്‍ അയിക്കാരന്‍ വീട്ടില്‍ സുബൈര്‍ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ പി.സി. റോയിയും…

    180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

    Spread the love

    Spread the love    വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ്…

    Leave a Reply

    Your email address will not be published. Required fields are marked *