നായ പാഞ്ഞെത്തി, 3–ാം നിലയിൽനിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു; ലൈസൻസില്ലാതെ നായയെ വളർത്തിയ ഉടമസ്ഥനെതിരെ കേസ്

Spread the love

മുംബൈ ∙ ഫ്ലാറ്റിലെ വളർത്തുനായയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ സമുച്ചയത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് ഇലക്ട്രിഷ്യൻ മരിച്ചതിൽ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തു. പുണെയിലെ മംഗൾവാർ പേഠ് സ്വദേശിരമേശ് ഗായ്ക്‌വാഡാണ് (45) മരിച്ചത്. നായയുടെ ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെക്കെതിരെയാണു കേസെടുത്തത്.

 

മംഗൾവാർ പേഠിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കസബ പേഠിലെ സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയിൽ ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ടാണു രമേശ് എത്തിയത്. മൂന്നാം നിലയിൽ പണി നടക്കുന്നതിനിടെ നാലാം നിലയിൽനിന്ന് ഒരു ജർമൻ ഷെപ്പേഡ് കടിക്കാനെത്തി. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലാണു രമേശ് താഴേക്കു വീണത്. തൽക്ഷണം മരിച്ചു.

 

രമേശിന്റെ ഭാര്യയുടെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. പുണെ മുനിസിപ്പൽ കോർപറേഷന്റെ ലൈസൻസ് ഇല്ലാതെയാണ് ഉടമസ്ഥനായ കാംബ്ലെ നായയെ വളർത്തിയിരുന്നത്. വളർത്തുമൃഗങ്ങളെ ഫ്ലാറ്റിൽ പരിപാലിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലും കാംബ്ലെ എടുത്തിരുന്നില്ലെന്ന പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ഗോറെ പറഞ്ഞു.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *