ബാങ്ക് വാഹനം മോഷ്ടിച്ച സംഭവത്തിൽ വഴിത്തിരിവ്: പൊലീസ് കോൺസ്റ്റബിൾ പിടിയിൽ, സംഘത്തിൽ മലയാളിയും

Spread the love

ബെംഗളൂരു∙ എടിഎം കൗണ്ടറിലേക്കു പണവുമായി പോയ വാൻ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തടഞ്ഞുനിർത്തി 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ വഴിത്തിരിവ്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾ ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. അറസ്റ്റിലായ രണ്ടാമത്തെയാൾ കേരള സ്വദേശിയും ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തത്.

 

 

കോൺസ്റ്റബിളും മുൻ ജീവനക്കാരനും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു. കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവറിനു കീഴിൽ ആ സമയം പ്രവർത്തിച്ച മൊബൈൽ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് കോൺസ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർക്ക് വെളിപ്പെട്ടത്. കവർച്ച നടന്ന സമയത്ത് ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി സിഡിആർ (കോൾ ഡേറ്റ റെക്കോർഡ്) പരിശോധനയിൽ കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

 

19ന് ഉച്ചയ്ക്കു ജയനഗർ അശോക പില്ലറിനു സമീപം കാറിലെത്തിയ സംഘം രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണു വാഹനം തടഞ്ഞത്. തുടർന്നു ഭീഷണിപ്പെടുത്തി ഗൺമാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി. ഡയറി സർക്കിൾ ഭാഗത്തേക്കു പോയി മേൽപാലത്തിൽ ജീവനക്കാരെ ഇറക്കിവിട്ടു പണവുമായി മുങ്ങുകയായിരുന്നു. ജെപി നഗറിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിൽ നിന്നു പണവുമായി പോയ വാഹനമാണു കൊള്ളയടിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *