എംഎൽഎയുടെ കാറിടിച്ച് യുവാവിനു പരുക്ക്

Spread the love

ആലപ്പുഴ ∙ റെജി ചെറിയാൻ എംഎൽഎയുടെ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റ സംഭവത്തിൽ എംഎൽഎ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ സമൂഹമാധ്യമ കുറിപ്പ്. ഇതു വാസ്തവമല്ലെന്ന വിമർശനം ഉയർന്നപ്പോൾ കുറിപ്പ് പിൻവലിച്ചെങ്കിലും പിന്നീടു വീണ്ടും പ്രത്യക്ഷപ്പെട്ടു. വാഹനമോടിച്ചത് എംഎൽഎയുടെ ഡ്രൈവർ അജിത്കുമാർ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

ചമ്പക്കുളം മൂലം വള്ളംകളി കഴിഞ്ഞു റെജി ചെറിയാൻ പോകുന്നതിനിടെ തിങ്കളാഴ്ച രാത്രി മങ്കൊമ്പ്–ചമ്പക്കുളം റോഡിലാണ് അപകടമുണ്ടായത്. എംഎൽഎക്കു വൈദ്യപരിശോധന നടത്തണമെന്നും ഇതിനു പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. വിവാദമായപ്പോൾ, എഴുതിയ ആൾക്കു മാത്രം കാണാവുന്ന വിധത്തിൽ (ഒൺലി മീ) ആക്കി. മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ കുറിപ്പ് വീണ്ടും ‘പബ്ലിക്’ ആക്കി, പിന്നെ ‘ഫ്രണ്ട്സ് ഒൺലി’ ആയി. ഒടുവിൽ ‘ഒൺലി മീ’ തന്നെ ആക്കി.

 

എംഎൽഎ പിൻസീറ്റിൽ ഇരിക്കുകയായിരുന്നെന്നും പരുക്കേറ്റയാളെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കാൻ മുൻകയ്യെടുത്തെന്നും പൊലീസ് അറിയിച്ചു. കാലിനു സാരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ നെടുമുടി സ്വദേശി സുനീഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാനും എംഎൽഎ ക്രമീകരണമൊരുക്കി.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *