മോഷണമുതൽ വാങ്ങിയ ആൾ ‘കയ്യൊഴിഞ്ഞു’; ശ്മശാനത്തിലെ 16 സിലിണ്ടറുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ

Spread the love

വൈക്കം ∙ ടിവിപുരം പഞ്ചായത്ത് ശ്മശാനത്തിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചെന്ന കേസിൽ ടിവിപുരം ചേരിക്കൽ പടിഞ്ഞാറേ മുണ്ടുപറമ്പിൽ ഉണ്ണിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ചതിൽ 14 സിലിണ്ടറുകൾ പലപ്പോഴായി ചെമ്മനത്തുകരയിലുള്ള തട്ടുകടയിൽ എത്തിച്ചെന്നു പൊലീസ് പറഞ്ഞു. ഇതിൽ ഒരെണ്ണം തിരികെവാങ്ങി വൈക്കം തെക്കേനടയിലുള്ള ഒരു വ്യക്തിക്കും കൈമാറി.

 

രണ്ടു സിലിണ്ടറുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോയതായും ഉണ്ണി പൊലീസിനോടു പറഞ്ഞു. സുഹൃത്തിനായി തിരച്ചിൽ നടത്തിവരുകയാണെന്നു പൊലീസ് പറഞ്ഞു. മോഷണവാർത്ത കണ്ട്, സിലിണ്ടർ വാങ്ങിയ ആൾ തന്നെയാണു പൊലീസിൽ വിവരമറിയിച്ചത്. എസ്എച്ച്ഒ സോൾജിമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *