ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും! പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തി സ്വകാര്യ ബസ് ജീവനക്കാർ

Spread the love

പത്തനംതിട്ട ∙ ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാർക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ. സ്ത്രീ യാത്രക്കാർക്കായി സൗജന്യ യാത്രയുമായി കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം കൂടിയായി പത്തനംതിട്ടയിൽ ബസ് ജീവനക്കാരുടെ പലഹാര വിൽപന. അതേസമയം കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ സ്വകാര്യ ബസുകളും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്നാണ് മന്ത്രി പറഞ്ഞു.

 

ഇന്ദിര പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ യാത്ര തുടങ്ങി രണ്ടാഴ്ച ആയപ്പോഴേക്കും സ്വകാര്യ ബസുകൾക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ദിവസം 10000 രൂപ ലഭിച്ചിരുന്ന ഇടത്ത് ഇപ്പോൾ 3000–4000 രൂപയുടെ ഇടിവുണ്ടായതായി പത്തനംതിട്ടയിലെ ബസ് ജീവനക്കാർ പറഞ്ഞു. ഇതുകാരണം ജീവനക്കാരുടെ ദിവസ വേതനത്തിലും ഇടിവുണ്ടായി. സർക്കാർ തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നില്ലെങ്കിൽ പത്ത് ദിവസത്തിനകം സർവീസുകൾ നിർത്തേണ്ടി വരുമെന്നാണ് ജീവനക്കാർ പറയുന്നത്. പലഹാരം വിൽക്കുന്നതു പോലുള്ള മറ്റു ജോലികൾ ചെയ്യേണ്ടി വരുമെന്നും അവർ പറയുന്നു.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *