കാണാതായ വളർത്തുനായ ലോകകപ്പ് വിജയം ആഘോഷിക്കുന്നു!; ലൈവിൽ കണ്ട് ഞെട്ടി ഉടമസ്ഥ

Spread the love

മെക്സിക്കോ സിറ്റി ∙ നഷ്ടപ്പെട്ട വളർത്തുനായ ഫുട്ബോൾ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് കണ്ട ഞെട്ടലിലാണ് മെക്സിക്കൻ വനിത അലയാന്ദ്ര ഗാർഷ്യ. 6 വയസ്സുള്ള പെൺനായ ഗോർദയെയാണ് ലോകകപ്പ് കാരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്.

 

ഗ്വാദലൂപെ നഗരത്തിലെ സാൻ കാർലോ തെരുവിലാണ് ഒരുമാസം മുൻപ് ‘ഗോർദയെ’ നഷ്ടപ്പെട്ടത്. നായയെ കാണാതായ വിവരം സമൂഹമാധ്യമങ്ങളിൽ‍ പങ്കുവച്ച് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെക്സിക്കോയുടെ വിജയത്തിനു ശേഷം, മെക്സിക്കൻ ആരാധകർ നടത്തിയ വിജയാഹ്ലാദത്തിന്റെ തത്സമയ സംപ്രേഷണത്തിലാണ് നഷ്ടപ്പെട്ട തന്റെ വളർത്തുനായയെ എടുത്തുയർത്തി ആഹ്ലാദം പങ്കുവയ്ക്കുന്ന മെക്സിക്കോ ആരാധകരുടെ വിഡിയോ ദൃശ്യം അലയാന്ദ്ര കണ്ടത്.

 

ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആഹ്ലാദ പ്രകടനത്തിനിടെ ‘നായ പോലും സന്തോഷിക്കുന്നു’ എന്നും ആരാധകർ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഉടൻ നായയെ തേടി സംഭവസ്ഥലത്തെത്തിയ അലയാന്ദ്രയ്ക്ക് ‘ഗോർദ’യെ തിരിച്ചുകിട്ടി. പട്ടിണി കിടന്നതിനാൽ അൽപം മെലിഞ്ഞു പോയെന്നും ശരീരത്തിൽ ചില മുറിവുകൾ ഉണ്ടെന്നും അലയാന്ദ്ര പറഞ്ഞു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *