‘വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും’; തുറന്നടിച്ച് രേണു

Spread the love

സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുകയാണ്.

 

സീമ ജി നായര്‍ക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാന്‍ പറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമായിരുന്നു വിമര്‍ശനം. രേണുവിന്റെ മറുപടി ഇങ്ങനെയാണ്:

 

‘എന്റെ ഒരു ഫ്രണ്ട്, അന്‍ഷാദ്, ഒരു വിഡിയോ ഇട്ടിരുന്നു. ഞാനിത് ഇപ്പോഴാണ് കണ്ടത്. ആ വിഡിയോയില്‍ പറയുന്ന കാര്യമേ നടന്നിട്ടില്ല. സീമ ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നുവെന്നത് സത്യമാണ്. എന്നെ കണ്ടിട്ടില്ല. ഐസിയുവില്‍ കയറിയിട്ടുമല്ല. വിഡിയോ കോളിലാണ് എന്നെ കണ്ടത്. എന്റെ ചേച്ചി കാണിച്ചു കൊടുത്തതാണ്. ആ ചിത്രം എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മനസിലാകും.

 

ചേച്ചി എന്നെ നേരിട്ട് കാണാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാത്തതിനാലും ഐസിയുവില്‍ കയറാന്‍ പറ്റാത്തതിനാലും എന്റെ സുഹൃത്തുക്കളെ വച്ച് എഐയിലൂടെ ചെയ്തതാണ് ആ ഫോട്ടോ. അത് കണ്ടാല്‍ എല്ലാവര്‍ക്കും അറിയാം. ഐസിയുവിലെ വേഷം വെള്ളയും വെള്ളയുമാണ്. ആരേയും ഐസിയുവില്‍ കയറ്റില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചേച്ചിയെ സിസ്റ്റര്‍മാര്‍ വിളിക്കും.

 

വെറുതെ, എന്നെ കാണാന്‍ വരുന്നവരേയും സഹായം ചെയ്യുന്നവരേയും ക്രൂശിക്കരുത്. എന്നോട് വിരോധമുണ്ടെങ്കില്‍, കാന്‍സറിന്റെ ചികിത്സയൊന്നും നോക്കണ്ട വന്ന് എന്നെയങ്ങ് കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയി മരിക്കാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *