ബത്തേരിയിൽ വൻ ഹാൻസ് വേട്ട; 6330 പാക്കറ്റ് നിരോധിത പാൻമസാലകളുമായി ബീനാച്ചി സ്വദേശി പിടിയിൽ

Spread the love

 

 

സുൽത്താൻ ബത്തേരി : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ നടന്ന പരിശോധനയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിലെ മുത്തങ്ങയിൽ എം.ഹാരിസി (39)ന്റെ വീട്ടിൽ നിന്നാണ് 6330 പാക്കറ്റ് ഹാൻസ് ശേഖരവും പാൻ മസാലയും പോലീസ് പിടിച്ചെടുത്തത്.

 

അതീവ രഹസ്യമായാണ് ഹാരിസ് വീട്ടിൽ ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. കിടപ്പുമുറിയിലെ അലമാര വെച്ച് മറച്ച നിലയിൽ തറയ്ക്ക് താഴെ നിർമ്മിച്ച രഹസ്യ അറയിൽ നിന്നാണ് 5615 പാക്കറ്റ് ഹാൻസ് കണ്ടെടുത്തത്. കൂടാതെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന കെ.എൽ 11 ബി.ഇ 0087 നമ്പർ ക്വിഡ് കാറിൽ നിന്ന് 750 പാക്കറ്റും, കെ.എൽ 56 വൈ 3418 നമ്പർ സ്കൂട്ടറിൽ നിന്ന് 45 പാക്കറ്റും പോലീസ് കണ്ടെടുത്തു.

 

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി ഉൽപ്പന്നങ്ങളുടെ വിപണനത്തിനെതിരെ ജില്ലയിൽ പോലീസ് പരിശോധന കൂടുതൽ കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *