‘തുടയിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ചു’; മുൻ കാമുകന്റെ ക്രൂരത പറഞ്ഞ് നീതി

Spread the love

മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ടെലിവിഷന്‍ താരം നീതി ടെയ്‌ലര്‍. ആമസോണ്‍ പ്രൈം വിഡിയോയുടെ അലയന്‍സ് റിയാലിറ്റി ഷോയിലായിരുന്നു നീതിയുടെ വെളിപ്പെടുത്തല്‍. മുന്‍ കാമുകന്‍ തന്റെ തുടയില്‍ സിഗരറ്റുകൊണ്ട് പൊളിച്ചിട്ടുണ്ടെന്നാണ് നീതിയുടെ വെളിപ്പെടുത്തല്‍. അതോടെ ആ ബന്ധം താന്‍ ഉപേക്ഷിച്ചെന്നും താരം പറയുന്നു.

 

സഹതാരങ്ങളായ മിനിമ മാതൂര്‍, രൂഹി ദൊസാനി, ദെല്‍ബര്‍ ആര്യ എന്നിവരോട് സംസാരിക്കുകയായിരുന്നു നീതി. അന്നത്തെ അതിക്രമത്തിന്റെ ശേഷിപ്പായി മായാതെ കിടക്കുന്ന പൊള്ളലിന്റെ പാട് കാണിച്ചു കൊണ്ടായിരുന്നു നീതി അനുഭവം പങ്കിട്ടത്.

 

”മുന്‍ കാമുകന്‍ ഒരിക്കല്‍ എന്നെ സിഗരറ്റ് വച്ച് പൊള്ളിച്ചിട്ടുണ്ട്. അവന്‍ വല്ലാതെ വയലന്റായിരുന്നു. മാനസിക പ്രശ്‌നമുള്ളത് പോലായിരുന്നു. ഒരു രാത്രി അവന് ഭ്രാന്തായി. അത് അവന്റെ ജന്മദിനമായിരുന്നു. വളരെ മോശം അവസ്ഥയായി. അവന്‍ എന്റെ കരണത്ത് അടിച്ചു. ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. അന്ന് പക്ഷെ കൊച്ചു കുട്ടിയാണ്. ആളുകളുടെ സ്വഭാവം മനസിലാക്കാന്‍ പരാജയപ്പെടും. അവന്‍ മനോരോഗിയെപ്പോലായിരുന്നു”നീതി പറയുന്നു.

 

പിന്നീടാണ് നീതി പിരീക്ഷിത് ബാവയെ പരിചയപ്പെടുന്നത്. 2019 ല്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. 2020 ഓഗസ്റ്റ് 13 ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2024ല്‍ ഇരുവരും പിരിയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ച് നീതി തന്നെ രംഗത്തെത്തി.

 

കൈസി യേ യാരിയാന്‍ എന്ന പരമ്പരയിലൂടെയാണ് നീതി താരമാകുന്നത്. 15-ാം വയസിലാണ് നീതി അഭിനയം ആരംഭിക്കുന്നത്. ഇഷ്‌ക്ബാസ്, പ്യാര്‍ ക ബന്ദന്‍ തുടങ്ങിയ പരമ്പരകള്‍ ചെയ്തു. നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *