ലഹരിക്കെതിരെ വിഡിയോ, ലൈവിനിടെ ‘അബദ്ധം’; ‘എന്റെ കാസറ്റ്’ മലയാളി വ്ലോഗർ യുഎഇയിൽ അറസ്റ്റിൽ

Spread the love

ഷാർജ∙ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. എന്നാൽ, ഷാർജ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.

 

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘കിക്ക്’ വഴി ലൈവിലായിരിക്കെ, മുന്നിലിരുന്ന ലാപ്ടോപ്പിൽ അബദ്ധത്തിൽ വിരലമർന്നാണ് ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തായതെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജ പൊലീസ് ഇയാളെ അതിവേഗം പിന്തുടർന്ന് പിടികൂടിയത്.

 

∙ മുഖംമൂടി അഴിഞ്ഞത് സ്വന്തം ലൈവിലൂടെ

ബെംഗളൂരുവിൽ മലയാളികളെ കെണിയിൽപ്പെടുത്തുന്ന ലഹരിമാഫിയക്കെതിരെ ‘എന്റെ കാസറ്റ്’ എന്ന പേജിലൂടെ വിഡിയോകൾ ചെയ്താണ് ഹക്കീം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്. ലഹരിക്കെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു വ്ലോഗിങ്. എന്നാൽ, ലഹരിസംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് സ്വന്തം ലൈവിലൂടെ തന്നെ ലഹരി ഉപയോഗം ലോകം കണ്ടതും മുഖംമൂടി അഴിഞ്ഞതും. സമൂഹമാധ്യമ സ്വാധീനം ഉപയോഗിച്ച് സിനിമാ അഭിനേതാക്കളെയും പ്രമുഖരെയും ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയതായും ഇയാൾക്കെതിരെ ആക്ഷേപമുണ്ട്. മതിയായ തെളിവുകളില്ലാതെ ലൈവിലൂടെ നിരപരാധികളെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

 

∙ കേരളത്തിലും ഒട്ടേറെ കേസുകൾ

നാട്ടിലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുൽ ഹക്കീം. ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ പൊലീസ് ജീപ്പ് ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

 

കൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള അടിക്കുറിപ്പുകളോടെ തന്നെ അപമാനിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിനിയായ യുവതിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കർണാടകയിലടക്കം വിവിധ സൈബർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. യുഎഇയിലെ കടുത്ത ലഹരിവിരുദ്ധ നിയമപ്രകാരം പിടിയിലായ അബ്ദുൽ ഹക്കീമിനെതിരെ കടുത്ത നിയമനടപടികളുണ്ടാകുമെന്നാണ് സൂചന.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *