മണ്ണ് മാറ്റാൻ 20-ന് ഉത്തരവിറക്കിയിരുന്നു, കരാറുകാർ പാലിച്ചില്ല- വി.ഡി സതീശൻ

Spread the love

മേപ്പാടി/വയനാട്: തുരങ്കപാതയ്ക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരാൾ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഴ് പേരെ കാണാതായി. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മീനങ്ങാടിയിൽനിന്നുള്ള രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള സംഘവും സ്ഥലത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിർമാണം നടക്കുന്ന മേഖലയിലെ മണ്ണ് നീക്കംചെയ്യണമെന്ന് നേരത്തെ തന്നെ കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ വകുപ്പ് ചെയർമാനും ജില്ലാ കളക്ടറും ജൂൺ 20-ന് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമാരാമത്ത് വകുപ്പ് മന്ത്രിയും ഇക്കാര്യം കോൺട്രാക്ടർമാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാർ ഈ നിർദേശം പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

225 സെന്റിമീറ്റർ മഴയാണ് ഈ മേഖലയിൽ ഇതുവരെ പെയ്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. എട്ട് എസ്‌കലേറ്റർ സ്ഥലത്തുണ്ട്. അതുപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. ദൗർഭാഗ്യകരമായ ദുരന്തമാണുണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രവർത്തനങ്ങൾ പരാമാവധി ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

വയനാട് തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷി പാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *