വാട്‌സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…

Spread the love

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആശയവിനിമയങ്ങള്‍ക്കും മറ്റനേകം ആവശ്യങ്ങൾക്കുമായി നിത്യവും മുടങ്ങാതെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ്ആപ്പ്. ടെക്സ്റ്റ് മെസേജുകള്‍, വീഡിയോ-ഓഡിയോ കോളുകള്‍, മീഡിയ പങ്കുവെക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും അധികപേരും ഈ ആപ്പ് തുറക്കാറുണ്ടാവുക. കൃത്യമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ വാട്‌സ്ആപ്പിനോളം സൗകര്യപ്രദമായ മറ്റ് കമ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളില്ലെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.

 

ഉപയോക്താക്കളുടെ സൗകര്യത്തിനായി ഒട്ടനവധി ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അധികപേര്‍ക്കും ഇതേക്കുറിച്ച് പൂര്‍ണമായി അറിഞ്ഞോളണമെന്നില്ല. ഇവ അറിഞ്ഞുവെക്കുന്നതോടെ ചാറ്റുകള്‍ സംരക്ഷിക്കാനും ആപ്പിനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനും ഉപയോക്താക്കള്‍ക്ക് സഹായകരമായേക്കും. അധികമാളുകള്‍ക്കും അറിയാത്ത ആ അഞ്ച് ട്രിക്കുകളേതെല്ലാമാണെന്ന് പരിശോധിക്കാം.

 

അയച്ചയാള്‍ അറിയാതെ സന്ദേശം വായിക്കാനറിയാമോ? മറ്റൊരാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം ബ്ലൂ ടിക്ക് വീഴാതെ തന്നെ വായിക്കാനാകും. ഇതിനായി മെസേജ് വന്നാലുടന്‍ എയറോപ്ലൈന്‍ മോഡ് ഓണ്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ശേഷം മെസേജ് തുറന്ന് വായിക്കാം. എയറോപ്ലൈന്‍ മോഡ് ഓഫ് ചെയ്യുന്നതിന് മുന്‍പായി ആപ്പ് പൂര്‍ണമായും ഓഫ് ചെയ്യുകയാണെങ്കില്‍ ബ്ലൂ ടിക് വന്നിട്ടുണ്ടാകില്ല. മെസ്സേജ് നാം വായിച്ച കാര്യം അയച്ചയാള്‍ അറിയുകയുമില്ല.

 

സെറ്റിങ്‌സിലെ റീഡ് റെസീപ്റ്റ്‌സ് ഓഫ് ചെയ്തിടുകയാണ് മറ്റൊരു വഴി. എന്നാല്‍, അതുവഴി നിങ്ങള്‍ക്കയച്ച മെസേജുകളും നിങ്ങളയച്ച മെസേജുകളിലും ബ്ലൂ ടിക് ഓഫ് ആക്കുന്നതായിരിക്കും.

 

മറ്റുള്ളവരുടെ നമ്പര്‍ സേവ് ചെയ്യാതെ മെസ്സേജ് അയക്കാനാകുമോ? വാട്‌സാപ്പില്‍ ആരുടെയെങ്കിലും നമ്പര്‍ സേവ് ചെയ്യാതെ തന്നെ നേരിട്ട് ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു എളുപ്പവഴിയാണ് ‘ക്ലിക്ക് ടു ചാറ്റ്’ (Click to chat) ഫീച്ചര്‍. ഇതിനായി നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഉള്ള ബ്രൗസര്‍ തുറന്ന്, അതിന്റെ അഡ്രസ് ബാറില്‍ `wa.me/` എന്ന് ടൈപ്പ് ചെയ്ത ശേഷം രാജ്യത്തിന്റെ കോഡ് സഹിതം (ഇന്ത്യയാണെങ്കില്‍ മുന്നില്‍ `91` ചേര്‍ത്ത്) ആ ഫോണ്‍ നമ്പര്‍ നല്‍കുക (ഉദാഹരണത്തിന്: `wa.me/919876543210`).

 

ഇത് എന്റര്‍ ചെയ്യുമ്പോള്‍ നേരിട്ട് വാട്‌സാപ്പില്‍ ആ നമ്പറുമായുള്ള ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ആയിവരും; ഡെലിവറി ഏജന്റുമാര്‍ക്കോ ഒറ്റ തവണ മാത്രം ബന്ധപ്പെടേണ്ടവര്‍ക്കോ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യാതെ തന്നെ വളരെ പെട്ടെന്ന് മെസ്സേജ് അയക്കാന്‍ ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടും.

 

ചില ചാറ്റുകള്‍ മാത്രം എങ്ങനെ ലോക്ക് ചെയ്തിടാം? അതീവരഹസ്യസ്വഭാവമുള്ളതെന്ന് കരുതുന്ന മെസ്സേജുകളും ചാറ്റുകളും ലോക്ക് ചെയ്തിടാനുള്ള സംവിധാനം വാട്‌സ്ആപ്പിലുണ്ട്. ഇത് ഓണ്‍ ചെയ്യുന്നതിലൂടെ സവിശേഷമായ പാസ്‌കോഡ്, ഫിങ്കര്‍പ്രിന്റ് വഴി മാത്രമേ നിങ്ങളുടെ ചാറ്റുകള്‍ സിസ്റ്റത്തില്‍ തുറന്നുവരികയുള്ളൂ. ഇതിലൂടെ സ്വകാര്യവിവരങ്ങള്‍ കൂടുതല്‍ സുരക്ഷയോടെ സംരക്ഷിച്ചുവെക്കാനും മറ്റും എളുപ്പമാകും. ചാറ്റ് ഇന്‍ഫോയിലെ ലോക്ക് ഓപ്ഷനില്‍ ഇത് ഓണ്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

 

ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളുണ്ടാകാറുണ്ടോ? വാട്‌സ്ആപ്പിലെ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ വഴി ഫോണിലും ലാപ്‌ടോപിലും ഇന്റര്‍നെറ്റ് മുറിയാതെ ഉപയോഗിക്കാന്‍ നിങ്ങള്‍ക്കാകും. സെറ്റിങ്‌സിലെ ലിങ്ക്ഡ് ഡിവൈസസ് ഓപ്ഷനിലൂടെ ലാപ്‌ടോപ്പിലും ഫോണിലുമായി വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും. ഒരുതവണ കണക്ട് ചെയ്താല്‍ പിന്നെ, സ്വതന്ത്രമായി വ്യത്യസ്ത ഡിവൈസുകളിലൂടെ മെസേജ് ചെയ്യാനാകും.

 

വാട്‌സ്ആപ്പ് മെസ്സേജുകള്‍ വ്യക്തമാക്കാനും ഒട്ടനവധി വഴികള്‍! പലപ്പോഴായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും അധികപേരും അവഗണിച്ചുപോകുന്ന ഫീച്ചറാണ് ടെക്സ്റ്റ് ഫോർമാറ്റിങ്. ഇതുപയോഗിച്ച് സന്ദേശങ്ങൾ കൂടുതൽ വ്യക്തമാക്കാൻ കഴിയും. ഒരു വാക്കിന് ചുറ്റും ആസ്റ്ററിട്രിക്ക് ചിഹ്നം നൽകി ബോൾഡ് ആക്കാനും, അണ്ടർസ്കോർ ഉപയോഗിച്ച് ഇറ്റാലിക്സ് ആക്കാനും, ടിൽഡ് ചിഹ്നം വഴി സ്ട്രൈക്ക്ത്രൂ ചെയ്യാനും സാധിക്കും. നീളമേറിയ സംഭാഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ എടുത്തുകാണിക്കാനും സന്ദേശങ്ങൾ മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കിക്കൊടുക്കാനും ഈ ചെറിയ വിദ്യകൾ സഹായിക്കും.

  • Related Posts

    കറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍

    Spread the love

    Spread the loveമലയാളികളുടെ അടുക്കളകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാല്‍ പലരുടെയും വീട്ടില്‍ കറിവേപ്പില തൈകള്‍ വാങ്ങി നട്ടുവളര്‍ത്തിയാലും പെട്ടെന്ന് കരിഞ്ഞുപോകുകയോ വളര്‍ച്ച മുരടിച്ചുപോവുകയോ ചെയ്യാറുണ്ട്. ചെറിയ ചില ശ്രദ്ധക്കുറവുകളാണ് ഇതിനു കാരണം. കറിവേപ്പില ചെടി നന്നായി തഴച്ചുവളരാന്‍ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട…

    ആറ് മാസം കൊണ്ട് 27 കിലോ കുറച്ചു, ഇൻഫ്ലുവൻസർ വേയ്റ്റ് ലോസ് ടിപ്സ് വൈറൽ

    Spread the love

    Spread the loveവെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരം കുറച്ച് സോഷ്യൽമീഡിയയിൽ താരമാവുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആയ സിമർ. ഭക്ഷണം ഒഴിവാക്കാതെയും കർശന ഡയറ്റിങ് ഇല്ലാതെയും ശരീരം വടിവൊത്തതാക്കാമെന്നാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ സിമർ പറയുന്നത്.   ദിവസവും 10,000…

    Leave a Reply

    Your email address will not be published. Required fields are marked *