താമരശ്ശേരി ചുരം ഗതാഗതം പുനഃസ്ഥാപിച്ചു: മരം വീണ് കുട്ടിക്ക് പരിക്ക്, വാഹനത്തിരക്ക് തുടരുന്നു

Spread the love

 

 

താമരശ്ശേരി ചുരം ആറാം വളവിന് സമീപം ടാക്സി ഇന്നോവ കാറിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റി. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരത്തിലെ സന്നദ്ധപ്രവർത്തകർ, ഹൈവേ പോലീസ്, യാത്രക്കാർ എന്നിവർ സംയുക്തമായി നടത്തിയ പ്രവൃത്തിക്കൊടുവിലാണ് റോഡിലെ തടസ്സം നീക്കിയത്. വീണ മരം മുറിച്ചുമാറ്റുകയും അപകടത്തിൽപ്പെട്ട കാർ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തതോടെയാണ് പാത വീണ്ടും ഗതാഗതയോഗ്യമായത്.

 

നിലവിൽ ചുരത്തിൽ മറ്റു ഗതാഗത തടസ്സങ്ങളോ പ്രതിസന്ധികളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അപകടത്തെത്തുടർന്ന് ദീർഘനേരം വണ്ടികൾ വഴിയിൽ കിടക്കേണ്ടി വന്നതിനാൽ വലിയ രീതിയിലുള്ള വാഹനത്തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഈ കുടുങ്ങിക്കിടന്ന വാഹനങ്ങൾ ഒഴിഞ്ഞുമാറുന്നതിനനുസരിച്ച് ചുരത്തിലെ ഗതാഗതം വൈകാതെ തന്നെ പൂർണ്ണമായും സാധാരണ നിലയിലാകും.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *