പൊലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട; കണ്ടെത്തിയത് പൊലീസുകാരൻ വാങ്ങിയ മീൻ ഫ്രൈയില്‍: കന്റീൻ പൂട്ടിച്ചു

Spread the love

തിരുവനന്തപുരം ∙ സ്റ്റാച്യുവിലെ കന്റോൺമെന്റ് പൊലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. കോർപറേഷൻ പരിശോധനയിൽ കന്റീൻ പൂട്ടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കന്റീനിൽ നിന്ന് പൊലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ ഫ്രൈയിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. കോർപറേഷന്റെ പ്രത്യേക സംഘമെത്തി പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്യുകയായിരുന്നു. നേരത്തേയും കന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഏക ആശ്രയമായിരുന്നതു കൊണ്ടു പലരും പരാതി പറഞ്ഞില്ല. പുറത്തു കരാർ നൽകിയാണ് കന്റീൻ നടത്തിയിരുന്നത്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *