ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

Spread the love

മാനന്തവാടി: സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മറ്റത്തൂർ മണക്കാഞ്ചേരി വീട്ടിൽ മുഹമ്മദ് ആസിഫ്, തിരൂരങ്ങാടി ഒരുക്കുങ്ങൽ കുനാരി പെരുന്തറ വീട്ടിൽ ഇർഷാദലി എന്നിവരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും മാനന്തവാടി പോലീസും മൈസൂർ റോഡ് ചെറ്റപ്പാലത്ത് വച്ച് ഇന്ന് പുലർച്ചെ നടത്തിയ വാഹനം പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്വകാര്യ ബസിൽ ബംഗളൂരുവിൽ നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ഇരുവരും. ഇവരിൽ നിന്ന് 0.25 ഗ്രാം എംഡിഎംഐ പിടിച്ചെടുത്തു. എസ് ഐ മാരായ കെ കെ സോബിൻ, വി എം രമേശ്, എസ് സിപിഒ ഒ.പി സാജർ എന്നിവ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *