‘ഗോമൂത്രം കുടിപ്പിച്ചു, മന്ത്രവാദത്തിനു മുടി പറിച്ചെടുത്തു’; മുൻ എംപിയുടെ കുടുംബത്തിനെതിരെ മരുമകളുടെ പരാതി

Spread the love

മുംബൈ ∙ മുൻ എംപിയും ശിവസേന (ഉദ്ധവ് പക്ഷം) നേതാവുമായ വിനായക് റാവുത്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി യുവതി. വിനായക് റാവുത്തിന്റെ മരുമകളായ ഗിരിജ റാവുത്ത് ഭർത്താവിന്റെ വീട്ടിൽ വച്ച് തന്നെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചതായും ആൾദൈവങ്ങളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചതായുമാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദ ചടങ്ങുകൾക്കായി തന്റെ മുടി പറിച്ചെടുത്തതായും ഗിരിജ ആരോപിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയിൽ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം പൊലീസ് കേസെടുത്തു.

 

ശിവസേന നേതാവായ വിനായക് റാവുത്ത്, ഭർത്താവ് ഗിതേഷ് റാവുത്ത്, ഫിറോസ് ബാബ, കാസി ബാബ എന്നീ ആൾദൈവങ്ങൾ തുടങ്ങിയവർക്കെതിരിയെയാണ് പൊലീസ് കേസെടുത്തത്. വിവാഹശേഷം വർഷങ്ങളോളം തന്നെ ഭർത്തൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഗിരിജ പരാതിയിൽ പറയുന്നു. എന്നാൽ മരുകളുടെ ആരോപണങ്ങൾ വിനായക് റാവുത്ത് തള്ളി. മകനുമായുള്ള തർക്കത്തിന്റെ പേരിലാണ് യുവതിയുടെ ഈ ആരോപണങ്ങൾ എന്നാണ് ശിവസേന നേതാവ് പറയുന്നത്.

 

2008നും 2022നും ഇടയിലാണ് പീഡനങ്ങൾ നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇക്കാലയളവിൽ യുവതി പരാതി ഉന്നയിച്ചിട്ടില്ല. വിവാഹ മോചനവുമായി ബന്ധപ്പെട്ട ജീവനാംശ നടപടികൾ ആരംഭിച്ചശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്നു വിനായക് റാവുത്ത് പറഞ്ഞു. 5 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും പ്രതിമാസം 2 ലക്ഷം രൂപയും ജീവനാംശമായി നൽകണമെന്നാണ് മരുമകൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം തന്റെ കുടുംബം നിരസിച്ചെന്നും വിനായക് റാവുത്ത് പറഞ്ഞു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *