വനിതാ കണ്ടക്ടർ വഴിയിലിറങ്ങി വീട്ടിൽ പോയി; അന്വേഷണത്തിന് കെഎസ്ആർടിസി

Spread the love

മ ൂന്നാർ ∙ കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ സർവീസിനിടെ ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരനെ ഏൽപിച്ചു വീട്ടിൽ പോയതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂന്നാർ – അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽവച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ചു വീട്ടിൽ പോയെന്നാണു പരാതി. മൂന്നാർ – കോട്ടയം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു.

 

 

കോട്ടയത്തുനിന്നു മൂന്നാറിനു വരികയായിരുന്നു ബസ്. ഡിപ്പോയിൽ ജോലിക്കു പോകുന്നതിനായി ഒരു കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻമുക്കിൽനിന്നു ബസിൽ കയറി. തുടർന്നാണ് ടിക്കറ്റ് മെഷീനും പണവും ഡിപ്പോയിൽ ഏൽപിക്കാൻ പറഞ്ഞ് കണ്ടക്ടർ ഇറങ്ങിപ്പോയത്. മൂന്നാറിലെത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ബസ് പതിവുപോലെ മൂന്നാറിലെത്തി. ഡിപ്പോയിൽ സർവീസ് നിർത്തിയാൽ, സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി ഡ്യൂട്ടി അവസാനിപ്പിച്ചശേഷം മെഷീനും പണവും നൽകി വേ ബില്ലും നൽകി ഒപ്പിട്ടശേഷം മാത്രമേ കണ്ടക്ടർ വീട്ടിൽ പോകാവൂ എന്നാണു നിയമം. ബസിലുണ്ടായിരുന്ന യാത്രക്കാർ വിവരം ഡിപ്പോയിൽ അറിയിക്കുകയായിരുന്നു.

  • Related Posts

    ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു

    Spread the love

    Spread the loveകോട്ടയം ∙ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള വാഹന പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു. പരുക്കേറ്റ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂം എസ്ഐ സലിംകുമാർ, വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ജിജോ…

    SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *