ബസ് നിര്‍ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി ∙ ചെറായിയില്‍ സ്വകാര്യ ബസില്‍നിന്ന് വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ബസ് നിര്‍ത്തുന്നതിനു മുമ്പേ ജീവനക്കാര്‍ പിന്‍വാതില്‍ തുറന്നു നല്‍കിയതാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീഴാന്‍ ഇടയാക്കിയത്. അപകടം നടന്നിട്ടും കുട്ടിയെ സഹായിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നു കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

 

പരാതിയുടെ അടിസ്ഥാനത്തില്‍ മുനമ്പം പൊലീസ് കൊച്ചിയില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ, വീഴ്ച വരുത്തിയ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. മുഖത്തും താടിക്കും പരുക്കേറ്റ കുട്ടിയെ ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

  • Related Posts

    ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു

    Spread the love

    Spread the loveകോട്ടയം ∙ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള വാഹന പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു. പരുക്കേറ്റ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂം എസ്ഐ സലിംകുമാർ, വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ജിജോ…

    SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *