പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റുകളിൽ ലഭ്യമായി

Spread the love

തിരുവനന്തപുരം: ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം സൈറ്റില്‍ ലഭ്യമായി. നേരത്തെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഫലം ലഭ്യമായിരുന്നില്ല. സൈറ്റുകളില്‍ സൈബര്‍ ആക്രമണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം.

 

2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചിരുന്നു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലമാണ് ലഭ്യമായത്. ഇതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടിയിട്ടുണ്ട്.

 

ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകിയതെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു

.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *