വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്

Spread the love

ഒതുക്കുങ്ങൽ: മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

 

ബന്ധുവീട്ടിൽ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി(5 മാസം)നാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത്, എന്നിവിടങ്ങളിലും ശനിയാഴ്ച മറ്റു മൂന്ന് പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. രാവിലെ മദ്രസയിൽ പോവുകയായിരുന്ന മറ്റത്തൂരങ്ങാടി പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാടിയിലുള്ള നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്.

 

എല്ലാവരെയും കടിച്ചത് കറുത്ത നിറത്തിലുള്ള ഒരേ നായ തന്നെയാണെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് പറഞ്ഞു.

  • Related Posts

    കാറിന്റെ വിൻഡോയിൽ ഇരുന്ന് ശരീരം പുറത്തേക്കിട്ടു; 5 യുവാക്കളുടെ അപകടയാത്ര

    Spread the love

    Spread the loveതിരുവനന്തപുരം∙ റോഡില്‍ ജീവനെടുക്കുന്ന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അപകടയാത്ര തുടര്‍ന്ന് യുവാക്കള്‍. വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ വിന്‍ഡോയില്‍ ഇരുന്ന് ശരീരം പുറത്തിട്ടാണു അഞ്ചു യുവാക്കള്‍ യാത്ര നടത്തിയത്.   അപകടകരമായ…

    രണ്ടര മാസമുള്ള കുഞ്ഞിന് രണ്ടാമതും ശസ്ത്രക്രിയ; പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

    Spread the love

    Spread the loveകണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതില്‍ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആദ്യ ശസ്ത്രക്രിയ അപൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ കുഞ്ഞിനെ രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി…

    Leave a Reply

    Your email address will not be published. Required fields are marked *