ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാംപ്രതിയും അറസ്റ്റില്‍

Spread the love

കാസര്‍കോട് : ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസെടുത്ത കേസില്‍ അഞ്ചാം പ്രതിയും അറസ്റ്റില്‍. പെരിയ ചെറക്കാപ്പാറയിലെ ഷഹീദ് ( 35) ആണ് അറസ്റ്റിലായത്. 16 കാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

 

ശനിയാഴ്ച പുലര്‍ച്ചെ വീടിനു പരിസരത്തു നിന്നാണ് ഷഹീദിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിക്കും പ്രതിയെ വ്യക്തമായിഅറിയില്ലായിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചതു കണ്ടെത്തിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്.

 

17 കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് മാറി മാറി പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോകേസില്‍ ആദ്യം അറസ്റ്റിലായ മൂന്നുപേര്‍ റിമാന്റിലാണ്. കഴിഞ്ഞയാഴ്ച പിടിയിലായ 16 കാരന്‍ ജൂവനൈല്‍ കസ്റ്റഡിയിലാണ്.

 

ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കെ അനില്‍കുമാര്‍, എഎസ്‌ഐ പി വി രാജേഷ്‌കുമാര്‍ സീനിയര്‍ സിവില്‍ സാജന്‍ പൊലീസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷഹീദിനെ കസ്റ്റഡിയിലെടുത്തത്.

  • Related Posts

    പരീക്ഷത്തട്ടിപ്പ് കേസ് ചോദ്യംചെയ്യൽ: പിഎസ്‌സി ചെയർമാനെതിരെ കോടതിയെ സമീപിക്കാൻ നീക്കം

    Spread the love

    Spread the loveതിരുവനന്തപുരം ∙ പരീക്ഷത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിനോടു സഹകരിക്കാത്ത പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെതിരെ കോടതിയെ സമീപിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എസ്ഐടി ഇന്നോ നാളെയോ ചെയർമാനെതിരെ റിപ്പോർട്ട് സമർപ്പിക്കും. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 2 തവണ…

    കാറിന്റെ വിൻഡോയിൽ ഇരുന്ന് ശരീരം പുറത്തേക്കിട്ടു; 5 യുവാക്കളുടെ അപകടയാത്ര

    Spread the love

    Spread the loveതിരുവനന്തപുരം∙ റോഡില്‍ ജീവനെടുക്കുന്ന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അപകടയാത്ര തുടര്‍ന്ന് യുവാക്കള്‍. വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ വിന്‍ഡോയില്‍ ഇരുന്ന് ശരീരം പുറത്തിട്ടാണു അഞ്ചു യുവാക്കള്‍ യാത്ര നടത്തിയത്.   അപകടകരമായ…

    Leave a Reply

    Your email address will not be published. Required fields are marked *