ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പിടികൂടിയത് മൊറാദാബാദിൽ നിന്ന്

Spread the love

ന്യൂഡൽഹി: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മധ്യവയസ്‌കൻ മൂന്നുദിവസത്തിനു ശേഷം അറസ്റ്റിൽ. ഒപ്പം ജോലി ചെയ്യുന്നയാളുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഡൽഹി സീലംപുർ സ്വദേശിയായ സലിം (52) 45-കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു.

 

വ്യാഴാഴ്ച വൈകിട്ടാണ് സലിമിന്റെ ഭാര്യയെ രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പ്രതിയായ സലിമിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുകയും ചെയ്തു. ആദ്യം ഡൽഹിയിലെ ആനന്ദ് വിഹാറിലും പിന്നീട് യുപിയിലെ മൊറാദാബാദ്, റാംപുർ, ബറേലി, ഷാജഹാൻപുർ, ലഖ്‌നൗ തുടങ്ങിയിടങ്ങളിലും സലിം പോയിരുന്നു. ശേഷം മൊറാദാബാദിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ അവിടുത്തെ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അറസ്റ്റിലായത്.

 

തുണി നിർമാണശാലയിലെ ജീവനക്കാരിയായിരുന്നു ഭാര്യയെന്നും അവർക്ക് അവിടെ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും സലിം, പോലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. വ്യാഴാഴ്ചയും വിഷയയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ സലിം, കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിവീഴ്ത്തുകയും സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *