ക്ഷേത്ര ദർശനത്തിന് പോകുന്നു എന്നു പറഞ്ഞ് ഇറങ്ങി; യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി

Spread the love

ഇരവിപുരം ∙ അമ്മയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് ഭർതൃ വീട്ടുകാരുടെ പരാതി. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കഴിഞ്ഞ ഞായർ മുതൽ കാണാനില്ലെന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരം ആയിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.

 

തുടർന്നാണ് വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്കു പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടെത്തി. വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇവർ തമിഴ്നാട്ടിൽ തന്നെയുണ്ടെന്നാണു സംശയം. ഇവരെ തേടി പൊലീസ് അന്വേഷണം നടന്നു വരികയാണ്. യുവതി ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഭർത്താവ് വിവരം അറിഞ്ഞ് നാട്ടിലെത്തി. യുവതിക്ക് സഹോദരനുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *