16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങി; ഫോൺ സ്വിച്ച് ഓഫ്

Spread the love

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയ ശേഷം മുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

 

കുഞ്ഞിനേയും കൊണ്ട് ഈ സ്ത്രീ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഉടൻതന്നെ കുഞ്ഞിനെ വനിതാ പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കു ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

 

കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളജിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

 

സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

  • Related Posts

    തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ; സ്ത്രീകളെ അപമാനിച്ച കേസിൽ നടപടി കടുപ്പിച്ച് പോലീസ്

    Spread the love

    Spread the loveകണ്ണൂർ: സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പിയുടെ’ കൂട്ടാളിയും ‘മിസ്റ്റർ ഷമീർ’ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ഷമീർ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശിയായ ഇയാളെ വളപട്ടണത്തുവെച്ചാണ് മഞ്ചേരി പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

    എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും; ഹയർ സെക്കൻഡറി മാർച്ച് 2 മുതൽ‍

    Spread the love

    Spread the loveതിരുവനന്തപുരം: 2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ…

    Leave a Reply

    Your email address will not be published. Required fields are marked *