ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു: പിതാവിന്റെ അടിയേറ്റ മകൻ മരിച്ചു

Spread the love

തിരുവനന്തപുരം ∙ കമ്പിപ്പാര കൊണ്ട് പിതാവിന്റെ അടിയേറ്റ വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക്(28) മരിച്ചു. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തിൽ സഹികെട്ട് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് കേസ്.

 

ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ സംഭവത്തെത്തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. വിനയാനന്ദ് (52) പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഹൃദ്ദിക്ക് അച്‌ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. നിർബന്ധത്തെത്തുടർന്ന് അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകിയിരുന്നു. എന്നാൽ ഒക്ടോബർ 21ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് വാശി പിടിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.

ഹൃദ്ദിക്ക് വിനയാനന്ദിനെ ആദ്യം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അമ്മ അനുപമ പൊലീസിന് നൽകിയ മൊഴി. പിന്നാലെ തലയ്ക്ക് പിതാവിന്റെ അടികൊണ്ട് ബോധമറ്റു വീണ ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.

  • Related Posts

    അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveകൊച്ചി: എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് അദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു.   ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ഇവർ ബന്ധുക്കളില്ലാതെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13-ാം…

    ‘100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ; എല്ലാത്തിനും കാരണം ആ നീളൻ മുടിക്കാരി’; പകയ്ക്ക് പിന്നാലെ ക്രൂരകൃത്യം

    Spread the love

    Spread the loveപാലക്കാട് ∙ ‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ; എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട…’ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ചെന്താമര…

    Leave a Reply

    Your email address will not be published. Required fields are marked *