കഞ്ചാവ് കേസിൽ ബന്ധമുണ്ടെന്ന് ആരോപണം; ആദിവാസിയെ തല്ലി വാരിയെല്ലൊടിച്ച് തമിഴ്നാട് പൊലീസ്

Spread the love

അഗളി ∙ കഞ്ചാവുകേസിൽ ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട് പൊലീസ് സംഘം രാത്രിയിൽ അട്ടപ്പാടി ഉന്നതിയിൽ കയറി ആദിവാസിയെ തല്ലി വാരിയെല്ലൊടിച്ചു. പുതൂർ കുളപ്പടി ഉന്നതിയിൽ മുരുകേശിനെയാണ് (51)‌‌‌ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി മർദിച്ചത്. പരുക്കേറ്റ മുരുകേശ് കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തമിഴ്നാട് പൊലീസിനെ പ്രതിയാക്കി പുതൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

 

24നു രാത്രി എട്ടോടെ വാഹനത്തിലെത്തിയ സംഘമാണു വീട്ടിൽ നിന്നു മുരുകേശിനെ പിടിച്ചിറക്കി കൊണ്ടുപോയത്. തമിഴ്‌നാട്ടിൽ കഞ്ചാവുമായി പിടിയിലായ പ്രതിയുടെ മൊഴിയനുസരിച്ചാണത്രേ പൊലീസ് സംഘം മുരുകേശിനെ തേടിയെത്തിയത്. റോഡിൽ അൽപം മാറ്റി നിർത്തി ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നു. ഏറെനേരം ചോദ്യംചെയ്യലും മർദനവും തുടർന്നു. ഇതിനിടെ കാട്ടാനയുടെ അലർച്ച കേട്ടതോടെ സംഘം തിരികെപ്പോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ബൈക്ക് സംഘം കൊണ്ടുപോയതായും പരാതിയുണ്ട്.

 

അഗളി ഡിവൈഎസ്പി ജിം പോൾ ആശുപത്രിയിലെത്തി മുരുകേശിന്റെ മൊഴിയെടുത്തു. തമിഴ്നാട്ടിൽ നിന്നു കേസുകളുടെ അന്വേഷണത്തിന് കേരളത്തിലെത്തുമ്പോൾ അതത് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുണ്ട്. അട്ടപ്പാടിയിലെ ഉന്നതികളിൽ പ്രവേശിക്കുന്നതിനു ചില നിയന്ത്രണങ്ങളും ഉണ്ട്. എന്നാൽ കുളപ്പടി ഉന്നതി ഉൾപ്പെടുന്ന പുതൂർ സ്റ്റേഷനിലോ അഗളി ഡിവൈഎസ്പി ഓഫിസിലോ തമിഴ്‌നാട് പൊലീസ് ബന്ധപ്പെട്ടിരുന്നില്ല.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *