മനുവിന്റെ മരണം: സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് പരാതി നൽകി

Spread the love

 

 

 

 

സുൽത്താൻ ബത്തേരി: പൊൻകുഴിയിൽ ആദിവാസി വിദ്യാർത്ഥി മനു അപകടത്തിൽപ്പെട്ട് മരണപ്പെട്ട സംഭവത്തിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ

ജില്ലാ പോലീസ് മേധാവി, സംസ്ഥാന ബാലാവകാശ കമ്മീഷൻ, കേന്ദ്ര–സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ എന്നിവർക്ക് പരാതി നൽകി.

 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കുന്നതിൽ ഉണ്ടായ കാലതാമസം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുകയും വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

കുട്ടിയുടെ മരണത്തിലേക്ക് നയിച്ച മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *