റെയിൽവേ സ്‌റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ചു; ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമം, പ്രതി പിടിയിൽ

Spread the love

കൊച്ചി∙ എറണാകുളം നോർത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ കാസർകോട് സ്വദേശിനിയെ അപമാനിച്ചെന്ന കേസിൽ തിരുവനന്തപുരം ക‍ീഴാരൂർ മാന്നാംകോണം എസ്‌. സജീവിനെ (30) റെയിൽവേ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ശനിയാഴ്ച വൈകിട്ട് 3നായിരുന്നു സംഭവം. പുണെ– കന്യാകുമാരി എക്‌സ്‌പ്രസിൽ തൃശൂരിലേക്കു പോകാനെത്തിയ യുവതിയെയാണു പ്രതി ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ്‌ പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന്റെ വിഡിയോ അടക്കം യുവതി സമൂ‍ഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

ട്രെയിനിൽ നിന്ന് ഇറങ്ങുകയായിരുന്ന സജീവ് യുവതിയെ സ്പർശിച്ചതായാണ് പരാതി. യുവതി ഉടൻ തന്നെ അയാളുടെ കയ്യിൽ പിടിച്ച് നിർത്താൻ ശ്രമിച്ചു. എന്നാൽ പ്രതി പ്ലാറ്റ്‌ഫോമിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ സജീവിനെ അറസ്റ്റ് ചെയ്തുവെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, സെക്ഷൻ 75(1)(i) എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സജീവിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

  • Related Posts

    അനധികൃത സ്വത്തുസമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ

    Spread the love

    Spread the loveകോട്ടയം ∙ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.…

    എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?

    Spread the love

    Spread the loveതലശ്ശേരി ∙ എരഞ്ഞോളിയിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്നു കുട്ടികളെ കാണാതാകുന്നതു പതിവാകുന്നു. കഴിഞ്ഞദിവസം പുലർച്ചെ കാണാതായ 4 കുട്ടികളെ എറണാകുളത്തുനിന്നു കണ്ടെത്തിയെങ്കിലും സംഭവങ്ങൾ അടിക്കടി ആവർത്തിക്കുന്നതു നടത്തിപ്പിന്റെ പാളിച്ചയായി ചൂണ്ടിക്കാണിക്കുന്നു. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ, ജോലിസ്ഥലത്തുനിന്നു രക്ഷപ്പെട്ട് അലയുന്നവർ, മാതാപിതാക്കളോ…

    Leave a Reply

    Your email address will not be published. Required fields are marked *