വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ കരണത്തടിച്ചു, ചവിട്ടിയെന്നും ആരോപണം; നിഷേധിച്ച് പോലീസ്

Spread the love

ആലപ്പുഴ: വീയപുരത്ത് വാഹന പരിശോധനയ്ക്കിടെ കോളേജ് വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ബെംഗളൂരുവിൽ പഠിക്കുന്ന 20 വയസ്സുകാരനായ മുഹമ്മദ് യാസീനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ യാസീൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കരുവാറ്റ മങ്കുഴിയിൽവെച്ചാണ് പോലീസ് വാഹനം നിർത്താൻ കൈകാണിച്ചത്. നിർത്താൻവേണ്ടി പോലീസ് കാറിന്റെ പിൻഭാഗത്ത് അടിച്ചുവെന്നും ആ വെപ്രാളത്തിൽ വണ്ടി അൽപം മുന്നോട്ട് നീക്കിയാണ് നിർത്തിയതെന്നും യാസീൻ പറയുന്നു. ഇതിൽ പ്രകോപിതരായ പോലീസ് യാസിനെ മർദ്ദിക്കുകയായിരുന്നു.

 

തന്നെ കാറിൽ നിന്ന് വലിച്ചിറക്കി റോഡിലിട്ട് മൂന്നു തവണ കരണത്തടിച്ചുവെന്നും പിന്നീട് സ്റ്റേഷനിലെത്തിച്ച് പുറത്തും വാരിയെല്ലിന്റെ ഭാഗത്തും ഇടിക്കുകയും മുഖത്തടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും യാസീൻ പറുന്നു. മർദ്ദനമേറ്റ് മുഖം കരിനീലിച്ച അവസ്ഥയിലായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.

 

എന്നാൽ മർദ്ദനാരോപണം പോലീസ് നിഷേധിച്ചു. രൂപമാറ്റം വരുത്തിയ കാർ കസ്റ്റഡിയിലെടുത്തതിലുള്ള വൈരാഗ്യമാണ് ഇത്തരം തെറ്റായ പ്രചാരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിശദീകരണം. അശ്രദ്ധമായി വാഹനം ഓടിച്ചതിനും കാറിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതിനും പോലീസ് യാസീനെതിരെ കേസെടുത്തിട്ടുണ്ട്.

 

കൂടാതെ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അശ്വിൻ കാറിലിരുന്ന് കഞ്ചാവ് വലിച്ചുവെന്നാരോപിച്ച് മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന്റെ ബ്രത്ത് അനലൈസർ കേടുവരുത്തിയെന്ന് ആരോപിച്ച് ആരൊക്കെയോ ചേർന്ന് വിദ്യാർത്ഥിയെക്കൊണ്ട് ആരുടെയോ നമ്പറിലേക്ക് 2500 രൂപ ജി-പേ ചെയ്യിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ നീതി തേടി യാസീന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *