ശക്തമായ നീരൊഴുക്ക്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്

Spread the love

 

തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.

 

വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം. 19നു ജലനിരപ്പ് 133.75 അടിയായിരുന്നു. 20ന് 135 അടിയായി ഉയര്‍ന്നു. 24നു ജലനിരപ്പ് 138.65 അടിയായി വര്‍ധിച്ചതോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ല്‍ എത്തിയപ്പോള്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും 138ല്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

 

അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ല്‍ എത്തിയപ്പോള്‍ ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കിയത്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാല്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല എന്നാണ് അധികൃതര്‍ പറയുന്നത്.

 

  • Related Posts

    ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ റീൽസ് കണ്ട് സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

    Spread the love

    Spread the loveനിലമ്പൂർ ∙ വനത്തിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിച്ച വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവർക്കെതിരെയാണ് വനംവകുപ്പ്…

    പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നു: ഗുരുതര ആരോപണവുമായി ജോജു ജോർജ്

    Spread the love

    Spread the love    മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം.…

    Leave a Reply

    Your email address will not be published. Required fields are marked *