വയനാട്/കണ്ണൂർ: പെരിയ – നിടുംപൊയിൽ റോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞു മരങ്ങൾ റോഡിൽ വീണത്തിനാൽ ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഫയർ ഫോഴ്സ് നാട്ടുകാരും സംഭവസ്ഥലത്ത് സജീവമായി രംഗത്തുണ്ട്.
റോഡിലേക്ക് മരങ്ങളോ മണ്ണിടിച്ചിലോ വീണുണ്ടായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനാണ് ജെ.സി.ബി ഉപയോഗിക്കുന്നത്. സുരക്ഷ മുൻനിർത്തി റെയിൻകോട്ടുകളും കുടകളും ധരിച്ചാണ് ജനങ്ങളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരന്തസാധ്യതയുള്ള ഈ മേഖലയിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.







