‘ഫോണിൽ സൈറൺ വന്നിട്ടും അവധിയില്ലേ എന്ന് കരുതി; നേരത്തെ അറിയിക്കാമായിരുന്നു’: ആലപ്പുഴ കലക്ടർക്ക് വിമർശനം

Spread the love

കോട്ടയം ∙ കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയ്ക്ക് അവധി നൽകിയിട്ടും കലക്ടർക്ക് ഫെയ്സ്ബുക് പേജിൽ വിമർശനം. അവധി പ്രഖ്യാപിക്കാൻ വൈകിയതാണ് രക്ഷിതാക്കളുടെ രോഷത്തിനു ഇടയാക്കിയത്. കഴിഞ്ഞ ദിവസം 11 ജില്ലകളിലെ കലക്ടർമാർ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ എന്നീ രണ്ട് താലൂക്കുകൾക്കാണ് കലക്ടർ ഷാജി വി. നായർ അവധി നൽകിയത്. എന്നാൽ രാത്രിയിൽ മഴ തുടർന്നതോടെയാണ് അവധി ജില്ല മുഴുവൻ ആക്കാൻ തീരുമാനിച്ചത്. തുടർന്ന് രാവിലെ 6 മണിയോടെയാണ് അവധി അറിയിപ്പ് കലക്ടറുടെ ഫെയ്സ്ബുക് പേജിൽ വന്നത്. അവധി പ്രഖ്യാപനത്തെ വിദ്യാർഥികൾ അടക്കം സ്വാഗതം ചെയ്തപ്പോൾ രക്ഷിതാക്കൾ തീരുമാനം വരാൻ താമസിച്ചതിൽ രോഷം പ്രകടിപ്പിക്കുകയായിരുന്നു.

 

‘ചേർത്തലയിൽ ഇത്രത്തോളം മഴ പെയ്തിട്ടും എന്ത് കൊണ്ട് അവധി പ്രഖ്യാപിക്കൽ വൈകി’ എന്നും ‘രാത്രി ഒരു മണിക്ക് ഫോണിൽ സൈറൺ വന്നിട്ടും അവധി കൊടുക്കുന്നില്ലേ എന്ന് കരുതി’ എന്നും കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കമന്റുകളുണ്ട്. ‘കുട്ടികൾ ട്യൂഷന് പോയെന്നും നിങ്ങളൊക്കെ എന്ത് കലക്ടറാണെന്നും’ ഒരു രക്ഷിതാവ് ചോദിക്കുന്നു. അതേസമയം കുട്ടികൾക്ക് ആഹാരം ഒരുക്കിയെന്നും അവധി നേരത്തെ അറിയിക്കാമായിരുന്നു എന്ന പരിഭവം പങ്കുവച്ചവരുമുണ്ട്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *