ഗർഭഛിദ്രത്തിന് മരുന്ന്, പിന്നാലെ രക്തസ്രാവം; അവിവാഹിത ശുചിമുറിയിൽ പ്രസവിച്ചു; ഭ്രൂണം പുറത്തെടുത്തത് ക്ലോസറ്റ് പൊളിച്ച്

Spread the love

തിരുവനന്തപുരം ∙ എസ്എടി തിരുവനന്തപുരം ആശുപത്രിയിൽ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയാണ് പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ ഭ്രൂണം ഉപേക്ഷിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30ന് ആണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയായിരിക്കാമെന്ന സംശയം ഡോക്ടർമാർക്ക് തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അവിവാഹിതയാണെന്നു കണ്ടെത്തുകയും ചെയ്തു.

 

ഇന്റർനെറ്റിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിനെ തുടർന്നാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്ന് ഡോക്ടർമാർ കണ്ടെത്തി. പ്രാഥമിക ആവശ്യത്തിനെന്ന പേരിൽ ശുചിമുറിയിൽ കയറിയ യുവതി ഭ്രൂണം പ്രസവിക്കുകയും പിന്നീട് ക്ലോസറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സംഘവും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി ശുചിമുറിയുടെ ടാങ്ക് പൊളിച്ചാണ് ഭ്രൂണം പുറത്തെടുത്തത്.

  • Related Posts

    ‘മുൻപും കാറും ബൈക്കും ഓടിച്ചു, ഇതുമായി സ്കൂളിലും പോയി; പിതാവ് അറിഞ്ഞില്ല’: പിതാവിന്റെ അസാന്നിധ്യത്തിൽ 17കാരന്റെ മൊഴി

    Spread the love

    Spread the loveകൊച്ചി∙ വാഹനാപകടത്തിൽ ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഈ നടപടി. താൻ…

    തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ നടന്ന രണ്ട് വ്യത്യസ്ത സൈബർ തട്ടിപ്പുകളിൽ വനിതയ്ക്കും കർഷകനുമായി നഷ്ടമായത് ഏകദേശം ഒരു കോടി രൂപ. കോടഞ്ചേരി സ്വദേശിനിയായ ഗൃഹനാഥയ്ക്ക് 49.20 ലക്ഷം രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49.10 ലക്ഷം രൂപയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *