കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ‘സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറി’; മന്ത്രി എ.പി അനിൽകുമാർ

Spread the love

തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേർക്ക് രണ്ട് ലക്ഷം വീതം എട്ട് ലക്ഷവും, സാരമായി പരിക്കേറ്റ അഞ്ച് പേർക്ക് 25000 രൂപ വീതം 1,25000 രൂപയും കൈമാറി.

 

രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഫോഴ്സ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ എയർ ലിഫ്‌റ്റിംഗിന് അടക്കമുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് പ്രധാന പരിഗണനയെന്നും പ്രതിരോധ മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *