ഭാര്യ വിളിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു; ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

Spread the love

പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പേരാമ്പ്ര – വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് സ്വദേശി ഹരീഷ് (40)എന്ന മോനൂട്ടനാണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്.

 

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹരീഷിനെ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസില്‍ തന്നെ കിടന്നുറങ്ങിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാത്രി പത്തരയോടെ ഭാര്യ വിളിച്ചപ്പോള്‍ താന്‍ വരാമെന്ന് അറിയിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

 

പിന്നാലെ പുലര്‍ച്ചെ അഞ്ചരയോടെ സഹോദരന്‍ വന്നന്വേഷിച്ചപ്പോഴാണ് ബസിന്റെ പിന്‍വാതില്‍ ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയാണ് ഭാര്യ. മക്കൾ തന്മയ (വിദ്യാർത്ഥി എ യു പി സ്കൂൾ വാല്യക്കോട്), ആലിയ (യുകെജി വിദ്യാർത്ഥിനി രാമല്ലൂർ എൽപി സ്ക്കൂൾ). മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *