രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

Spread the love

കൊച്ചി: തലശ്ശേരി മുഹമ്മദ് വധക്കേസില്‍ സാക്ഷി വിസ്താരം തുടങ്ങി. തൊണ്ടിമുതല്‍ തിരിച്ചറിയുന്നതിനിടെ കോടതിയില്‍ അതിവൈകാരിക രംഗങ്ങള്‍. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ രക്തം പുരണ്ട ഷര്‍ട്ട് കണ്ട് ഫസലിന്റെ ഭാര്യ മറിയു പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ഷര്‍ട്ട് ചേര്‍ത്ത് പിടിച്ച് മറിയു പൊട്ടിക്കരഞ്ഞു.

 

ചെരിപ്പ്, ടോര്‍ച്ച് എന്നിവയെല്ലാം ഒറ്റ നോട്ടത്തില്‍ ഭാര്യ തിരിച്ചറിഞ്ഞു. മറിയുവിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഈ മാസം ആറിന് വീണ്ടും കേസ് പരിഗണിക്കും. കേസില്‍ അന്വേഷണം വഴി തെറ്റിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച രക്തം പുരണ്ട തൂവാല എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കാണാതെ പോയെന്ന റിപ്പോര്‍ട്ടും പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടും വിചാരണ കോടതി പരിശോധിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് ഉത്തരവിട്ടു.

 

തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല എലി കരണ്ട് നശിപ്പിച്ചെന്ന റിപ്പോര്‍ട്ടാണ് സിജെഎം കോടതി ജീവനക്കാര്‍ ആദ്യം വിചാരണക്കോടതിക്ക് നല്‍കിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്ര ഏജന്റുമായിരുന്ന തലശേരി പിലാക്കൂല്‍ ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ പത്രം എടുക്കാന്‍ പോകുന്നതിനിടയില്‍ തലശേരി ജഗന്നാഥ ടെമ്പിള്‍ റോഡ് ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് വെട്ടിക്കൊലപ്പെടുത്തിയത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *